ന്യൂദല്‍ഹി- കാലില്‍ വന്ദിച്ച ശേഷം സ്ത്രീയുടെ സ്വര്‍ണ ചെയിന്‍ കവര്‍ന്നു. ദല്‍ഹിയിലെ ജ്യോതിനഗര്‍ പ്രദേശത്താണ് സംഭവം.
അപകടം പറ്റിയെന്നു പറഞ്ഞാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ സമീപിച്ചതെന്ന് 60 കാരി പ്രകാശി നല്‍കിയ പരാതിയില്‍ പറയുന്നു. മുറിവില്‍ പുരട്ടാന്‍ മഞ്ഞള്‍ പൊടിയാണ് യുവാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.
വിരലില്‍ മഞ്ഞള്‍ പുരട്ടിയ ശേഷമാണ് നന്ദി പറഞ്ഞു കൊണ്ട് കവര്‍ച്ച നടത്തിയത്. ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകാനിരിക്കെയാണ് ഒരാള്‍ ഇറങ്ങി നന്ദി പറഞ്ഞുകൊണ്ട് കാലില്‍ വന്ദിച്ച ശേഷം തള്ളിയിട്ട് ചെയിന്‍ കവര്‍ന്നതെന്ന് പ്രകാശി പറയുന്നു. തുടര്‍ന്ന് രണ്ടാമന്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജ്യോതി നഗര്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.