പിതാവ് മക്കളെയും പേരക്കുട്ടിയെയും  തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി 

വെയില്‍സ്- മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുമായി വെയില്‍സിലെ ബലാത്സംഗ വീരന്‍. സ്വന്തം മക്കളെയും പേരക്കുട്ടിയെയും തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി പിതാവ് ആകെ 36 ബലാത്സംഗ കേസുകളില്‍ പ്രതിയാണ്. പിതാവിന്റെ ലൈംഗിക പീഡനത്തിന് തുടരെ ഇരയായ മകള്‍ക്ക് ആറ് കുട്ടികളെ പ്രസവിക്കേണ്ടിവന്നു. മകള്‍ പ്രസവിച്ച കുട്ടികളില്‍ ഒരു പെണ്‍കുട്ടിയെയും ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്.
കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്ത് തെറ്റായ ധാരണകള്‍ സൃഷ്ടിച്ചാണ് സൗത്ത്‌വെസ്റ്റ് വെയില്‍സില്‍ നിന്നുള്ള പ്രതി മക്കള്‍ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയത്. കുട്ടികളെ തിരിച്ചറിയുന്നത് ഒഴിവാക്കാനായി പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം തനിക്കെതിരെ ചുമത്തിയ 36 ലൈംഗിക പീഡന കുറ്റങ്ങള്‍ ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. സ്വാന്‍സി ക്രൗണ്‍ കോടതിയില്‍ മൂന്നാഴ്ചയെങ്കിലും വിചാരണ നീളുമെന്നാണ് കരുതുന്നത്. 
കുട്ടികളെ വരുതിയിലാക്കിയ ശേഷമാണ് പിതാവ് ഇവരെ ഉപയോഗിച്ചതെന്ന് പ്രോസിക്യൂഷന്‍ ജോണ്‍ ഹിപ്കിന്‍ ജൂറിയെ അറിയിച്ചു. ഇതിനായി മന്ത്രവാദവും, മറ്റ് അന്ധവിശ്വാസങ്ങളും ഇയാള്‍ അവരില്‍ അടിച്ചേല്‍പ്പിച്ചു. സ്വയം കുട്ടികളെ ഉപദ്രവിച്ചതിന് പുറമെ മറ്റ് പുരുഷന്‍മാര്‍ക്ക് പീഡിപ്പിക്കാന്‍ മക്കളെ വിട്ടുകൊടുക്കുകയും ഇയാള്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഡിഎന്‍എ പരിശോധനയില്‍ മകളുടെ ആറ് കുട്ടികളുടെ പിതാവ് ഇയാള്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 16 വയസ്സില്‍ താഴെയുള്ളപ്പോഴാണ് സ്വന്തം പിതാവിന്റെ ആദ്യ കുഞ്ഞിനെ മകള്‍ക്കു പ്രസവിക്കേണ്ടിവന്നത്. എന്നാല്‍ കോടതിയില്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയായിരുന്നു.

Latest News