ന്യൂദല്‍ഹി- കേരളത്തിലേയ്ക്ക് മുപ്പത് വിമാന സര്‍വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേരളത്തിലേയ്ക്ക് ഉത്സവകാലങ്ങളില്‍ വിദേശങ്ങളില്‍ നിന്നടക്കം കൂടുതല്‍ യാത്രക്കാരാണ് എത്തുന്നത് ഈ സാഹചര്യത്തിലാണ് കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നല്‍കാനുള്ള തീരുമാനം എടുത്തത്.
ഇത്തരം സീസണുകളില്‍ വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയവും മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയോട് അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലെ യാത്രാക്കാരുടെ വര്‍ധന ചൂണ്ടിക്കാട്ടി വിമാനകമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൂടുതല്‍ വിമാന സര്‍വീസുകള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം തന്നെ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കുമെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.






