മക്കയിൽ കനത്ത മഴ തുടരുന്നു

മക്ക- തുടർച്ചയായ മൂന്നാമത്തെ ദിവസവും മക്കയിൽ കനത്ത മഴ. മക്കയുടെ മുഴുവൻ മേഖലകളിലും മഴ അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ ഇടിയോട് കൂടിയാണ് മഴ പെയ്തത്. ചില സ്ഥലങ്ങളിൽ മഴ കാരണം വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. എവിടെനിന്നും ആളപായം റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അടുത്ത ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. ഹറമിൽ പത്തുമിനിറ്റ് കൊണ്ടാണ് അസർ ബാങ്കും ഇഖാമത്തും നമസ്‌കാരവും നടന്നത്. ഇമാമിന് വേണ്ടി പ്രത്യേക സ്ഥലത്ത് സൗകര്യം ഒരുക്കുകയായിരുന്നു.

 

Latest News