Sorry, you need to enable JavaScript to visit this website.

എൻജിനിൽ തീ, ഇൻഡിഗോ  വിമാനം തിരിച്ചിറക്കി

പനാജി - ഗോവയിൽനിന്ന് ദൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം, എൻജിന് തീപ്പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാർക്ക് ആർക്കും കുഴപ്പമില്ല. ഗോവ സംസ്ഥാന പരിസ്ഥിതി മന്ത്രി നിലേഷ് കബ്രാലും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. 
ഗോവയിലെ ദാബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ച അർധരാത്രി ഒരു മണിയോടെ പുറപ്പെട്ട വിമാനം 15 മിനിറ്റ് പറന്നപ്പോഴാണ് ഇടതുഭാഗത്തെ എൻജിന് തീപ്പിടിച്ചതായി പൈലറ്റ് കണ്ടെത്തുന്നതെന്ന് മന്ത്രി കബ്രാൽ പറഞ്ഞു. ഉടൻതന്നെ പൈലറ്റ് ആ എൻജിൻ ഓഫ് ചെയ്യുകയും വിമാനം അടിയന്തരമായി തിരികെ ഗോവയിൽ തന്നെ ഇറക്കുകയുമായിരുന്നു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

 

Latest News