ഇത്തരമൊരു ക്യാമറ പാര്‍ലമെന്റിലും  വേണം-മോഡി 

ചെന്നൈ-മദ്രാസ് ഐഐടിയില്‍ നടന്ന ഹാക്കത്തോണില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. പരിപാടിയില്‍ അവതരപ്പിച്ച ഒരു ക്യാമറയാണ് മോദിയുടെ മനംകവര്‍ന്നത് ഈ ക്യാമറ കൊള്ളാം, പാര്‍ലമെന്റിലും വേണം ഒന്നെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഒരു പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ അല്ലെങ്കില്‍ ക്ലാസിലിരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ക്യാമറയാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ഇത് തന്നെയാണ് മോദിക്കും പ്രിയങ്കരമായിമാറിയത്. ഇന്നത്തെ ഹാക്കത്തോണ്‍ നാളേക്കുള്ള സംരംഭങ്ങളുടെ ആശയങ്ങളാണെന്നും മോഡി പറയുന്നു.

മോഡിയുടെ വാക്കുകള്‍ ഇങ്ങനെ;

എന്റെ യുവസുഹൃത്തുക്കള്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ക്യാമറ എനിക്ക് വളരെ ഇഷ്ടമായി. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ഞാനിക്കാര്യം സ്പീക്കറോട് സംസാരിക്കും. പാര്‍ലമെന്റില്‍ ഇത്തരത്തിലൊരു ക്യാമറ ഏറെ ഉപയോഗപ്രദമാണ്.

Latest News