ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് ജാമ്യം നൽകാനാകില്ലെന്ന് ദൽഹി ഹൈക്കോടതി. ചിദംബരം പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ചോദ്യം ചെയ്യാനായി സി.ബി.ഐ കസ്റ്റഡിയിൽ എടുത്ത ശേഷം തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയില്ലെങ്കിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന കാരണം പറഞ്ഞാണ് ജാമ്യം നിഷേധിച്ചത്.