ജിദ്ദ സ്റ്റേഷന്‍ അഗ്നിബാധയില്‍ അഞ്ച് പേര്‍ക്ക് പരിക്ക്-video

ജിദ്ദ- ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തീ രാത്രിയായിട്ടും പൂര്‍ണമായും അണഞ്ഞില്ല. അഗ്നിശമന സേനകള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

പൊള്ളലേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഹെലിക്കോപ്റ്ററുകള്‍ തീയണക്കുന്നതടക്കമുള്ള വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 16 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയതായും തീ നിയന്ത്രണ വിധേയമാക്കന്‍ തീവ്രശ്രമം തുടരുകയാണെന്നും സിവല്‍ ഡിഫന്‍സ് അറിയിച്ചു.

ഉച്ചക്ക് 12.35 നാണ് സ്റ്റേഷനില്‍ തീ പടര്‍ന്നത്. രാത്രി എട്ടു മണിയായിട്ടും തീ കത്തുന്ന ദൃശ്യങ്ങളാണ് അതു വഴി യാത്ര ചെയ്യുന്നവര്‍ ഷെയര്‍ ചെയ്യുന്നത്.

വിശുദ്ധ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറൈമന്‍ റെയില്‍വേ കഴിഞ്ഞ സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. 730 കോടി ഡോളര്‍  ചെലവില്‍ പൂര്‍ത്തിയാക്കിയ സൗദി അറേബ്യയുടെ അഭിമാന പദ്ധതിയാണിത്.  

 

Latest News