മക്കയിൽ കനത്ത മഴ; നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട്

മക്ക- ഇന്ന് വൈകിട്ട് മക്കയിൽ പെയ്ത പെരുമഴയിൽ പല സ്ഥലങ്ങളും വെള്ളത്തിലായി. ഹറമിലടക്കം വൈകിട്ട് സാമാന്യം നല്ല തോതിൽ മഴ പെയ്തു. മക്കയുടെ പരിസരപ്രദേശങ്ങളിലെല്ലാം നല്ല രീതിയിൽ മഴ പെയ്തു.

നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഗ്്‌രിബ്, ഇശാ നമസ്‌കാരങ്ങൾ ഒന്നിച്ചാണ് മിക്ക പള്ളികളിലും നമസ്‌കരിച്ചത്. മക്കയിൽ മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.

Latest News