Sorry, you need to enable JavaScript to visit this website.

ലെവിയുടെ പേരിൽ വില വർധിപ്പിച്ചാൽ നടപടി 

റിയാദ് - ആശ്രിത ലെവിയുടെ കാരണം പറഞ്ഞ് വില വർധിപ്പിക്കുന്നതിനെതിരെ സ്വകാര്യ കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അന്യായമായ വിലക്കയറ്റം ശ്രദ്ധയിൽ പെട്ടാൽ ഇടപെടാൻ മടിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ഏതെങ്കിലും ഉൽപന്നങ്ങളുടെ വില അന്യായമായി ഉയർന്നതായി കണ്ടെത്തിയാൽ അത്തരം ഉൽപന്നങ്ങൾ വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുഹുമൈദ് അൽഹുസൈൻ പറഞ്ഞു. 
നിത്യോപയോഗ വസ്തുക്കൾ എല്ലാ പ്രവിശ്യകളിലും ലഭ്യമാണെന്നും അവയുടെ വിലകളിൽ സ്ഥിരതയുണ്ടെന്നും ഉറപ്പു വരുത്തുന്നതിന് മന്ത്രാലയ സംഘങ്ങൾ തുടർച്ചയായ പരിശോധനകൾ നടത്തുന്നുണ്ട്. മോര്, തൈര്, ഫ്രഷ് പാൽ, കുട്ടികൾക്കുള്ള പാൽപ്പൊടി, ഇരുമ്പ് കമ്പി, സിമന്റ് തുടങ്ങിയ ഏതാനും ഉൽപന്നങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിന് മന്ത്രാലയം നേരത്തെ ഇടപെട്ടിരുന്നെന്നും അബ്ദുഹുമൈദ് അൽഹുസൈൻ പറഞ്ഞു. 
 

Latest News