റിയാദ്- പാലക്കാട് മണ്ണാർക്കാട് തെങ്കര കോൽപാടത്തെ പുളിക്കകുന്നൻ അഷ്‌റഫ്(45)വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ദമാം-യാമ്പു റൂട്ടിലാണ് അപകടമുണ്ടായത്. ദമാമിൽനിന്ന് യാമ്പുവിലേക്ക് ലോഡുമായി പോകുമ്പോൾ മദീനക്കടുത്ത് വെച്ച് അഷ്‌റഫ് ഓടിച്ച മിനിലോറി ട്രെയ്‌ലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം സൗദിയിൽ തന്നെ സംസ്‌കരിക്കും. പിതാവ്:ഹസ്സൻ, മാതാവ്: ആമിന. ഭാര്യ: ജംഷീന (കോഴിക്കോട്) മക്കൾ:സുമയ്യ, ജുമാന, ആഷിർ, അംന.