കൊടുവള്ളി സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- കൊടുവള്ളി എളേറ്റിൽ പരേതനായ ഒഴലക്കുന്നുമ്മൽ അയമ്മദ് ഹാജിയുടെ മകൻ  ഒ.കെ.ഇബ്രാഹിം (49) ഹൃദയസ്തംഭനം മൂലം റിയാദിൽ നിര്യാതനായി. മാതാവ്  ഫാതിമ, ഭാര്യ: സലീന, മക്കൾ: മുഹമ്മദ് അമൻ,  ഫാത്തിമ തമന്ന,  ആയിശ അനം,  സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, അബ്ദുൽ സലീം, ആയിശ. റിയാദിലെ കെ.എം.സി.സി നേതാവായിരുന്ന ഒ.കെ ഉസ്മാൻ ഹാജിയുടെ പിതൃസഹോദര പുത്രനാണ്. മയ്യത്ത് നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട്  റിയാദ് കെ.എം.സി.സി ഹെൽപ് ഡെസ്‌ക് വിഭാഗം പ്രവർത്തകർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു. 

Latest News