പാന്‍-ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മൂന്നു മാസത്തേക്കു കൂടി നീട്ടി

ന്യൂദല്‍ഹി- ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പാന്‍) ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. മൂന്നു മാസം കൂടി സമയം അനുവദിച്ചു കൊണ്ട് ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഡിസംബര്‍ 31 ആണ് അവസാന തീയതി. ഇതു ഏഴാം തവണയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നത്. അവസാനം നീട്ടി നല്‍കിയത് മാര്‍ച്ചിലാണ്. ആറു മാസത്തേക്ക് നീട്ടിയ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്.
 

Latest News