Sorry, you need to enable JavaScript to visit this website.

ടിക് ടോക് ഷൂട്ടിംഗിനിടെ  രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു 

ബംഗളൂരു- ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്‍(22) എന്നിവരാണ് മരിച്ചത്. വീഡിയോ ചിത്രീകരിച്ച സുഹൃത്തിന് പരിക്കേറ്റു. ബെഗളൂരുവിലാണ് സംഭവം. യുവാക്കള്‍ ടിക് ടോക് ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന സുഹൃത്ത് സബിയുള്ള ഖാനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ റെയില്‍വേ ട്രാക്കില്‍ നിന്നപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ കൊലാര്‍ ചിക്കബല്ലാപുര്‍ ബെംഗളൂരു ട്രെയിന്‍ യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഓടി മാറാന്‍ യുവാക്കള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. മരിച്ച അഫ്താബ് വെല്‍ഡിങ് തൊഴിലാളിയാണ്. മുഹമ്മദ് ഡെലിവറി ബോയിയാണ്.

Latest News