Sorry, you need to enable JavaScript to visit this website.

പാലാ ജയത്തോടെ പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ- പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തോടെ പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാണി സി കാപ്പന്റെ വിജയം എന്‍എന്‍ഡിപിയുടെയോ വെള്ളാപള്ളിയുടെയോ മാത്രം നിലപാടി കൊണ്ടല്ലെന്നും പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിക്ക് കഴിവില്ലെന്നെന്ന് അണികള്‍ പോലും പറഞ്ഞു. ബിഷപ്പിനും കേരള കോണ്‍ഗ്രിനോട് താല്‍പര്യമില്ലായിരുന്നു. അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവര്‍ പുറത്തു നില്‍ക്കട്ടെ എന്ന വികാരം പാലായില്‍ ഉണ്ടായിരുന്നെന്നും വെള്ളാപള്ളി പറഞ്ഞു. 

വരാനിരിക്കുന്ന ഉപതെരഞ്ഞെുപ്പിലും പാലാ ട്രെന്‍ഡ് പ്രതിഫലിച്ചേക്കാം. ബിജെപിക്ക് അവരുടേ വോട്ടുകള്‍ കിട്ടിയോ എന്ന് അവര്‍ പരിശോധിക്കണം. കേരളത്തിലെ ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടു നടക്കാനുള്ള പ്രാപ്തിയില്ല. എന്‍ഡിഎ ഘടകക്ഷികളെ അവര്‍തന്നെ പുറത്തു ചാടിക്കാന്‍ നോക്കുന്നു. വോട്ടുമറിച്ചെന്നു പറഞ്ഞ നേതാവിനെതിരെ അവര്‍ നടപടി എടുത്തു. അതിന്റെ കുറ്റം ബിഡിജെഎസിനുമേല്‍ ചാര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
 

Latest News