തായിഫ്- അൽനസീം ഡിസ്ട്രിക്ടിൽ നഗരസഭക്കു കീഴിലെ മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് കുടിലുകൾ കെട്ടി താമസിച്ചുവന്ന അനധികൃത താമസക്കാരെ പോലീസും മറ്റു സുരക്ഷാ വകുപ്പുകളും ചേർന്ന് പിടികൂടി.
ഇഖാമ, തൊഴിൽ നിയമ ലംഘകരായ 21 പേരാണ് റെയ്ഡിനിടെ പിടിയിലായത്. നിരവധി പേർ പോലീസുകാരെ കണ്ട് പിടികൊടുക്കാതെ ദുർഘടമായ മലമ്പ്രദേശത്തു കൂടി ഓടിരക്ഷപ്പെട്ടു. നഗരസഭാ ലോറികളിൽ കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങളിൽ നിന്ന് വിൽക്കാൻ പറ്റുന്ന ആക്രികൾ ശേഖരിക്കുന്ന മേഖലയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പിടിയിലായ നിയമ ലംഘകരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.