പ്രായപൂര്‍ത്തിയാവാത്ത ബാലികയെ  ചുംബിച്ചതിന് മൂന്ന് വര്‍ഷം തടവ് 

മുംബൈ-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ച കുറ്റത്തിന് യുവാവിന് മൂന്ന് വര്‍ഷം തടവ്. മുംബൈ ചെമ്പൂര്‍ സ്വദേശിയായ 26കാരനായ കന്നയ്യ ബോസാലയാണ് ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആക്രമിച്ച് കയറി ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അമ്മയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുകൊണ്ടാണ് കന്നയ്യ വീട്ടില്‍ എത്തിയത്. നമ്പര്‍ കയ്യില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും കുട്ടിയെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് കന്നയ്യയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

Latest News