Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വധ ഭീഷണി, മോഡിയ്ക്ക്  മന്ത്രി പത്‌നിയുടെ പരാതി 

ലക്‌നൗ- ഭര്‍ത്താവ് വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി യുപി മന്ത്രി പത്‌നി. യുപി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയായ ബാബു റാം നിഷാദിനെതിരെ ഭാര്യ നീതു നിഷാദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇവര്‍ കത്തയച്ചു. 
ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു.  ഭാര്യ ആവശ്യത്തിലധികം പണം ചിലവഴിക്കുന്നതിനാല്‍ യോജിച്ച് പോകാന്‍ സാധിക്കുന്നില്ലെന്നാണ് കാരണമായി പറഞ്ഞിരുന്നത്. 
ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ നരേന്ദ്രമോഡിക്കടക്കം പരാതി നല്‍കിയത്. 'ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പരാതി നല്‍കാന്‍ നിരവധിത്തവണ ശ്രമിച്ചതാണെന്നും നീതു വ്യക്തമാക്കി. 
എന്നാല്‍ കുടുംബത്തിന് ഉള്ളില്‍ വെച്ചുതന്നെ പരാതി പരിഹരിക്കാനാണ് പൊലീസ്  ആവശ്യപ്പെട്ടതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

Latest News