Sorry, you need to enable JavaScript to visit this website.

ചൈനയിലെ മുസ്്‌ലിംകളെ കുറിച്ച് ഇംറാന്‍ ഖാന്‍ എന്തുകൊണ്ട് മിണ്ടുന്നില്ല? ചോദ്യവുമായി യു.എസ് ഉദ്യോഗസ്ഥ

വാഷിംഗ്ടണ്‍- പത്ത് ലക്ഷത്തോളം ഉയിഗൂറുകളേയും തുര്‍ക്കി ഭാഷ സംസാരിക്കുന്ന മറ്റു മുസ്്‌ലിംകളേയും തടങ്കലിലാക്കിയ ചൈനക്കെതിരെ എന്തുകൊണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സംസാരിക്കുന്നില്ലെന്ന് യു.എസ് ഉദ്യോഗസ്ഥയുടെ ചോദ്യം.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ഇംറാന്‍ ഖാന്‍ വിമര്‍ശം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് യു.എസ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സിന്റെ വിമര്‍ശം. ദക്ഷിണ, സെന്‍ട്രല്‍ ഏഷ്യയുടെ ചുമതല വഹിക്കുന്ന യു.എസ് ഉദ്യോഗസ്ഥയാണ് ആലീസ് വെല്‍സ്. ഇംറാന് ഖാന്‍ കശ്മീരിലെ മുസ്്‌ലിംകള്‍ക്കുവേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന്  അവര്‍ ചോദിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന്  വഷളായ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയിലൂടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വെല്‍സ് അഭിപ്രായപ്പെട്ടു. ചൈനയിലുള്ള മുസ്്‌ലിംകളുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഉറപ്പാക്കണം. മധ്യ ചൈനയിലെ മുസ്്‌ലിംകളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. എന്നാല്‍, ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ അതേക്കുറിച്ച് സംസാരിക്കാന്‍പോലും ഒരുക്കമല്ലെന്ന് ആലീസ് വെല്‍സ് കുറ്റപ്പെടുത്തി.
നയതന്ത്രപരമായും സാമ്പത്തികമായും ചൈനയുമായി മികച്ച ബന്ധമാണ് പാക്കിസ്ഥാനുള്ളത്. ചൈനയിലെ മുസ്്‌ലിംകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം തയാറായിരുന്നില്ല. ചൈനയുമായി പ്രത്യേക അടുപ്പമാണുള്ളതെന്നും അതിന് പോറലേല്‍പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

Latest News