മാണി സി. കാപ്പന്‍ ലീഡ് ഉയര്‍ത്തി; ബിജെപി വോട്ടു മറിച്ചെന്ന് ജോസ് ടോം

പാലാ- ഉപതെരഞ്ഞെടുപ്പു നടന്ന പാലാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടാം റൗണ്ടിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നില്‍. 1,570 വോട്ടുകള്‍ക്കാണ് ഇടതു മുന്നണി മുന്നിട്ടു നില്‍ക്കുന്നത്. തനിക്ക് യുഡിഎഫ് വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. അതേസമയം ബിജെപി എല്‍ഡിഎഫിനു വോട്ടു മറിച്ചെന്ന് യുഡിഎഫിന്റെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു.

1965ല്‍ പാലാ മണ്ഡലം നിലവില്‍ വന്നതു മുതല്‍ ഇതുവരെ കെ എം മാണിയായിരുന്നു ഇവിടെ എംഎല്‍എ. ഏപ്രിലില്‍ മാണിയുടെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. മാണിയല്ലാത്ത പാലായുടെ ആദ്യ എംഎല്‍എയെ വൈകാതെ അറിയാം.

Latest News