ഹജ് നിര്‍വഹിക്കാനെത്തി ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

മക്ക- ഹജിനിടെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂര്‍ തെക്കന്‍ കുറ്റൂര്‍, കൊപ്രപ്പീടിക സ്വദേശി അത്തിക്കല്‍ മുഹമ്മദ് ആലിക്കുട്ടി എന്ന ബാവ (63) മരിച്ചു.
കേന്ദ്ര ഹജ് കമ്മിറ്റി വഴിയാണ് ഹജ് നിര്‍വഹിക്കാനെത്തിയത്.  ഭാര്യ ആയിശുമ്മുവിനൊപ്പമാണ ്ഹജിനെത്തിയത്. ഹജ് കര്‍മം പൂര്‍ത്തിയാക്കി ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. സുനൈഷ, ഹുസ്‌ന, സഹ്‌ല, നദ എന്നിവരാണ് മക്കള്‍. ജനാസ മക്കയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.

 

Latest News