മുംബൈ- മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ സീറ്റ് ധാരണയായി. ബി.ജെ.പി മുന്നോട്ടുവെച്ച 126 സീറ്റുകള്‍ ശിവസേന അംഗീകരിച്ചു. ബി.ജെ.പി 144 സീറ്റുകളില്‍ മത്സരിക്കും. ബാക്കി 18 സീറ്റുകള്‍ സഖ്യത്തിലെ മറ്റു കക്ഷികള്‍ക്ക് നല്‍കും.
സഖ്യം അധികാരത്തിലെത്തിയാല്‍ ബി.ജെ.പിക്ക് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനം. ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഉപമുഖ്യമന്ത്രി പദം ശിവസേനക്ക് നല്‍കും.
2014 ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകളില്‍ മത്സരിച്ച ശിവസേന 63 സീറ്റുകളിലാണ് വിജയിച്ചത്. 260 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 122സീറ്റ് ലഭിച്ചിരുന്നു. ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്.






