Sorry, you need to enable JavaScript to visit this website.

മന്‍മോഹന്‍ നിങ്ങളാണ് ശരി, ഞങ്ങള്‍ക്ക്  അബദ്ധം പറ്റി,  ആശംസകളോടെ 

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ 87ാം ജ•ദിനത്തില്‍ സോഷ്യല്‍ മീഡിയയുടെ ആശംസകള്‍ തരംഗമാകുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പ്രശ്‌നങ്ങള്‍ വിവരിച്ച് അദ്ദേഹം നല്‍കിയ അഭിമുഖവും ഇതിനിടെ ചര്‍ച്ചയായിരിക്കുകയാണ്. മന്‍മോഹന്‍ സിംഗ് കാണിച്ച വഴിയായിരുന്നു ശരിയെന്നായിരുന്നു സോഷ്യല്‍ മീഡിയ ആശംസ നേര്‍ന്നുകൊണ്ട് പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ നേരത്തെ മന്‍മോഹന്‍ നിര്‍ദേശിച്ചിരുന്നു. മോഡി സര്‍ക്കാര്‍ പ്രതിസന്ധി വിളിച്ചുവരുത്തിയതാണെന്നും, മനുഷ്യ നിര്‍മിതമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നുമാണ് മന്‍മോഹന്‍ ഉന്നയിക്കുന്നത്. ചെറുകിട വ്യാപാരങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ തൊഴിലില്ലായ്മ അടക്കം ഇല്ലാതാക്കാന്‍ സാധിക്കൂ എന്നും മന്‍മോഹന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest News