Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറ്റ്‌ലസ് റോബോട്ട് ഇനി ജിംനാസ്റ്റ് 

ചുറുചുറുക്കുളള ഈ റോബോട്ടിന് സൈനികൻ വരെയാകാം. ഗൂഗിൾ ഏറ്റെടുത്ത ബോസ്റ്റൺ ഡൈനാമിക്‌സ് അറ്റ്‌ലസ് റോബോട്ടിന്റെ ഉപയോഗം വെളിപ്പെടുത്തിയിട്ടില്ല. 

റോബോട്ടുകളുടെ പുതിയ ദൗത്യങ്ങൾ കണ്ടെത്തുകയാണ് ബോസ്റ്റൺ ഡൈനാമിക്‌സ്. കമ്പനി വികസിപ്പിച്ച ഏറ്റവും പുതിയ റോബോട്ടിന്റെ ദൃശ്യങ്ങൾ കൗതുകം വർധിപ്പിക്കുന്നതാണ്. ബാലൻസ് തെറ്റാതെ ചാടാനും ഇരിക്കാനും ജിംനാസ്റ്റിനെ പോലെ അഭ്യാസങ്ങളിലേർപ്പെടാനും സാധിക്കുന്ന അറ്റ്‌ലസ് റോബോട്ട് വിദ്യ എങ്ങനെയൊക്കെ പ്രയോജനപ്പെടുമെന്ന് കണ്ടറിയണം. 
നായകളെ പോലെ തോന്നുന്ന പത്ത് സ്‌പോട്ട് മിനി റോബോട്ടുകൾ വലിയ ട്രക്ക് വലിച്ചു കൊണ്ടുപോകുന്നതായിരുന്നു ഇതു പോലെ അതിശയിപ്പിച്ച ഇതിനു മുമ്പത്തെ ബോസ്റ്റൺ കണ്ടുപിടിത്തം. 
ഏതാനും വർഷങ്ങളായി കയറ്റിറക്കമുള്ള പ്രദേശങ്ങൾ ചാടിക്കയറുന്നതും തടസ്സങ്ങൾ മനസ്സിലാക്കി അതു മറികടക്കാൻ സാധിക്കുന്നതുമായ റോബോട്ടുകളെയാണ് ബോസ്റ്റൺ പുറത്തിറക്കുന്നത്.  ഇപ്പോൾ അറ്റ്‌ലസ് പുതിയ തലത്തിലെത്തിയിരിക്കയാണ്. ബൈപെഡൽ റോബോട്ട് ഇപ്പോൾ ചുറ്റിക്കറങ്ങുകയും ജമ്പിംഗ് ട്വിസ്റ്റുകൾ നടത്തുകയും ചെയ്യുന്നു. ഒട്ടും ബാലൻസ് നഷ്ടപ്പെടാതെ ചെയ്യുന്നു എന്നതാണ് റോബോട്ടിന്റെ സവിശേഷത. 
റോബോട്ടിന് ബട്‌ലറിൽനിന്ന് സൈനികൻ വരെ ആകാൻ സാധിക്കുന്നതാണ് ഇപ്പോൾ അതിനു ലഭിച്ചിരിക്കുന്ന തടസ്സങ്ങളില്ലാതെ ചലിക്കാനുള്ള ശേഷി. 
ബോസ്റ്റൺ വികസിപ്പിച്ച വർക്ക് ഫ്‌ളോ ആണ് അറ്റ്‌ലസിനെ ഈ സുഗമമായ നീക്കങ്ങൾക്കും ഞൊടിയിടയിൽ അടുത്ത നീക്കത്തിലേക്ക് മാറാനും  വിജയം 80ശതമാനത്തോളം സാധ്യമാക്കുന്നതും. ഒപ്റ്റിമൈസേഷൻ അൽഗോരിതം ആദ്യം ഓരോ പ്രകടനത്തിന്റേയും ഉയർന്ന തലത്തിലുള്ള വിവരണങ്ങളെ അതിവേഗ ചലനങ്ങളാക്കി മാറ്റുകയാണെന്ന് ബോസ്റ്റൺ ഡൈനാമിക്‌സ് വിശദീകരിക്കുന്നു. തുടർന്ന് കൺട്രോളർ ഉപയോഗിച്ച് ചലനങ്ങളെ നിയന്ത്രിക്കുകയും ഓരോ ചലനത്തേയും രണ്ടാമത്തേതിലേക്ക് കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്നു. നിൽക്കാനും നടക്കാനും കഴിയുന്നത് ചുറുചുറുക്കുള്ള  ഈ റോബോട്ടിന്റെ കൃത്യമായ  രഹസ്യമാണ്. ഗൂഗിൾ ബോസ്റ്റൺ ഡൈനാമിക്‌സിനെ വാങ്ങിയതും അതുപോലെ മറ്റൊരു രഹസ്യമാണ്. 
നേരത്തെ പുറത്തിറക്കിയ നായകൾക്കു സമാനമായ സ്‌പോട്ട് റോബോട്ടുകൾ ഇപ്പോൾ വാണിജ്യ ആവശ്യങ്ങൾക്ക് ലഭ്യമാണ്. വ്യക്തികൾക്ക് വാങ്ങാൻ കഴിയില്ല. നിർമാണം, വ്യവസായ ശാലകളുടെ പ്രവർത്തനം, പൊതു സുരക്ഷാ ജോലികൾ എന്നിവയാണ് സ്‌പോട്ടിനു ചെയ്യാനാവുക. സാധാരണ തൊഴിലാളികൾക്ക് പകരമായി ഉപയോഗിക്കാനായാലും ഇല്ലെങ്കിലും കോർപറേറ്റുകളെ ഈ റോബോട്ട് നായകൾ ആകർഷിച്ചു കഴിഞ്ഞു.
 

Latest News