Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ബി.ഐ മുൻ ഡയറക്ടർ അസ്താനക്ക് എതിരായ അന്വേഷണം വഴിമുട്ടുന്നു; അന്വേഷണ ഉദ്യോഗസ്ഥൻ സ്വയം വിരമിക്കലിന്

രാകേഷ് അസ്താന

ന്യൂദൽഹി- സി.ബി.ഐ മുൻ ഡയറക്ടർ രാകേഷ് അസ്താനക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥൻ സതീഷ് ഡാഗർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി.  കഴിഞ്ഞമാസം 19-ാനാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡാഗർ അപേക്ഷ നൽകിയത്. 1972ലെ സെൻട്രൽ സിവിൽ സർവ്വീസ് പെൻഷൻ നിയമത്തിലെ 48ാം റൂൾ പ്രകാരം സ്വയം വിരമിക്കൽ അപേക്ഷ നൽകുന്ന സി.ബി.ഐ ഓഫീസർ മൂന്നുമാസത്തെ നോട്ടീസ് കാലാവധിയില്‍ കൂടി ജോലി ചെയ്യണമെന്നാണ് നിയമം. 
അസ്താനയുടെ കേസിൽ നാലുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ മെയ് 31ന് ദൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡാഗറിന്റെ വിരമിക്കൽ അപേക്ഷ സി.ബി.ഐയിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് വിരമിക്കൽ അപേക്ഷ നൽകിയതെന്ന ചോദ്യത്തിന് ഡാഗർ പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് മുൻ സി.ബി.ഐ ഡയറക്ടർ എം. നാഗേശ്വര റാവു ഡാഗറിനെ അസ്താനയുടെ കേസ് അന്വേഷണ സംഘത്തിന്റെ തലവനാക്കിയത്. ഈ വർഷം ജൂലൈയിൽ റാവുവിനെ സി.ബി.ഐയിൽ നിന്ന് പുറത്താക്കുകയും സിവിൽ ഡിഫൻസ് ആന്റ് ഹോം ഗാർഡിൽ ഡയറക്ടർ ജനറലാക്കി നിയമിക്കുകയും ചെയ്തു.
ദേര സച്ചാ സൗധാ മേധാവി ഗുർമീത് റാം റഹിം സിങ്ങിനെതിരെയാ കേസ് അന്വേഷിച്ചത് ഡാഗർ ആയിരുന്നു. രണ്ട് അനുയായികളെ ലൈംഗികമായി ആക്രമിക്കുകയും സിർസയിലെ മാധ്യമപ്രവർത്തകനെ കൊല്ലാൻ ഉത്തരവിടുകയും ചെയ്ത കേസിൽ റോഷ്തക്കിലെ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് ഇപ്പോൾ.
വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും തന്നെ ഒഴിവാക്കാനായി രാകേഷ് അസ്താനയ്ക്ക് കൈക്കൂലി നൽകി എന്ന ഹൈദരാബാദിലെ വ്യവസായി സതീഷ് ബാബു സനയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായാണ് അസ്താന അറിയപ്പെടുന്നത്.  അസ്താനയ്‌ക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങിയ അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്നും മോഡി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി പുറത്താക്കിയിരുന്നു.
 

Latest News