സഹയാത്രികയെ കടിച്ചുപരിക്കേല്‍പിച്ച യുവതി കോടതിയില്‍ കീഴടങ്ങി

മുംബൈ- ട്രെയിനില്‍ സഹയാത്രികയെ കടിച്ചു പരിക്കേല്‍പിച്ച സഭവത്തില്‍ യുവതി കോടതിയില്‍ ഹാജരായി ജാമ്യം നേടി. ഈ മാസം 16-ന് മുംബൈ സബര്‍ബന്‍ ട്രെയിനിലാണ് സംഭവം.

സഹയാത്രിക നസ്രാന പിള്ളയെ കടിച്ചു പരിക്കേല്‍പിച്ച കേസില്‍ 30 കാരിയ ഗ്ലെന്‍ഡ സ്വാമി പോലീസിനു പിടികൊടുക്കാതെ ഒളിവിലായിരുന്നു. മുംബൈ സെന്‍ട്രല്‍ റെയില്‍വേ പോലീസ് (ജിആര്‍പി) കോടതിയില്‍ ഹാജരായാണ് യുവതി ജാമ്യം നേടിയത്.

ലോവര്‍ പരേലില്‍വെച്ചാണ് നസ്രാന പിള്ള ലോക്കല്‍ ട്രെയിനില്‍ കയറിയിരുന്നത്. താന്‍ ട്രെയിനില്‍ കയറുമ്പോള്‍ ഡോറിനരികില്‍ നിന്നിരുന്ന ഗ്ലെന്‍ഡ മാറിയില്ലെന്നും കൈ കൊണ്ട് ചെറിയൊരു തട്ട് കൊണ്ടതിനാണ് കടിച്ചു പരിക്കേല്‍പിച്ചതെന്നും നസ്രാന പറയുന്നു. സംഭവത്തിനിടയില്‍ തന്റെ 9000 രൂപ വില വരുന്ന ആഭരണം നഷ്ടപ്പെട്ടതായും നസ്രാന പരാതി നല്‍കിയിരുന്നു.

ബാന്ദ്ര ജി.ആര്‍.പി കേസടുത്ത് സമന്‍സയച്ചിട്ടും ഹാജരാകാതിരുന്ന പ്രതി അപ്രതീക്ഷിതമായി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചാണ് പ്രതി അറസ്റ്റ് ഒഴിവാക്കിയതെന്ന് നസ്രാന പിള്ള പറഞ്ഞു. കോടതിയില്‍ പ്രതിയേയും പിതാവിനെയും കാണാന്‍ കാത്തിരിക്കയാണെന്നും നീതി കിട്ടുന്നതുവരെ പൊരുതുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News