Sorry, you need to enable JavaScript to visit this website.

ഫലസ്തീന്‍ മന്ത്രിയെ ഇസ്രായില്‍ അറസ്റ്റ് ചെയ്തു

ജറൂസലം- ഫലസ്തീന്‍ അതോറിറ്റിയിലെ ജറൂസലം കാര്യമന്ത്രി ഫാദി അല്‍ ഹദമിയെ ഇസ്രായില്‍ പോലിസ് അറസ്റ്റ് ചെയ്തു. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റെന്ന് ഇസ്രായില്‍ പോലിസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് ഹദമിയുടെ വീട്ടില്‍  സൈന്യം റെയ്ഡ് നടത്തിയിരുന്നു.
ജറൂസലമില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം ലംഘിച്ചുവെന്നാണ് ആരോപണം. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഭരണം നടത്തുന്നത് ഫലസ്തീന്‍ അതോറിറ്റിയാണ്. ജറൂസലം പോലിസ് ഉദ്യോഗസ്ഥര്‍ ഹദമിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഇസ്രായില്‍ പോലിസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു.  ജറൂസലമിലെ ഫലസ്തീന്‍ ഗവര്‍ണര്‍ അദ്‌നാന്‍ ഗലേത്തിനും മകനും സമന്‍സ് അയച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലമില്‍ സില്‍വാന്‍ മേഖലയിലെ ഗെയ്ത്തിന്റെ വീട്ടിലും സൈന്യം റെയ്ഡ് നടത്തി.

 

Latest News