ഹൂത്തികളുടെ മിസൈലുകൾ യെമനിൽ തകർന്നുവീണു

റിയാദ് - സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട മൂന്നു ബാലിസ്റ്റിക് മിസൈലുകൾ യെമനിൽ തന്നെ തകർന്നുവീണതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. അംറാൻ പ്രവിശ്യയിൽ നിന്നും സൻആയിൽ നിന്നുമാണ് ഹൂത്തികൾ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. 
അംറാൻ പ്രവിശ്യയിലെ ഹറഫ് സുഫ്‌യാൻ ജില്ലയിൽ ജനവാസ കേന്ദ്രത്തിൽനിന്ന് ഒരു മിസൈലും സൻആയിൽ ജനവാസ കേന്ദ്രങ്ങളിൽനിന്ന് രണ്ടു മിസൈലുകളുമാണ് സൗദി അറേബ്യയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത്. മൂന്നു മിസൈലുകളും യെമനിലെ അംറാൻ, സഅ്ദ പ്രവിശ്യകളിൽ തകർന്നുവീഴുകയായിരുന്നെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു. 

Latest News