എറണാകുളത്ത് അഡ്വ. മനു റോയി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 

കൊച്ചി- എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. മനു റോയിയെ തീരുമാനിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയിയുടെ മകനാണ് മനു.
എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടായിരിക്കും മനു റോയ് മത്സരിക്കുന്നത്. അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കഴിഞ്ഞെന്നാണ് മനു പറഞ്ഞത്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ പാനലില്‍ മത്സരിച്ചിട്ടുള്ള മനു ലോയേഴ്‌സ് യൂണിയന്‍ അംഗവുമാണ്. മൂന്ന് തവണ ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ പോളിന് ശേഷം മറ്റൊരു സ്വതന്ത്രനെ ഇറക്കി വിജയപരീക്ഷണം നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഒരാളെ മത്സരിക്കാനിറക്കാനാണ് സിപിഎം നേരത്തെ മുതല്‍ ആലോചിച്ചിരുന്നത്. 

Latest News