ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യയുടെ പിതാവായി അംഗീകരിക്കാത്തവര്‍ക്ക് സ്വയം ഇന്ത്യക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. മോഡിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്. വിദേശത്ത് കഴിയുന്നവര്‍ ഇന്ത്യക്കാരായതില്‍ അഭിമാനിക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ മോഡിയുടെ വ്യക്തിത്വം കൊണ്ടും പരിശ്രമം കൊണ്ടുമാണ്- പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യ സഹമന്ത്രിയായ ജിതേന്ദ്ര സിങ് പറഞ്ഞു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രി എന്നല്ല, ഒരു ലോക നേതാവിനെ തന്നെ പുകഴ്ത്താന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചത്. ഇതില്‍ അഭിമാനിക്കാത്തവര്‍ ഒരു പക്ഷെ സ്വയം ഇന്ത്യക്കാരായി കാണുന്നില്ലായിരിക്കാം- മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് ട്രംപുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്ക് അദ്ദേഹവുമായി വാദിക്കാമെന്നും മന്ത്രി പറഞ്ഞു.
ഒരുപാട് അഭിപ്രായ ഭിന്നതകളേയും പോരാട്ടങ്ങളേയും അതിജീവിച്ച് ഒരു പിതാവിനെ പോലെ മോഡി ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും തങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.