Sorry, you need to enable JavaScript to visit this website.

വട്ടിയൂര്‍കാവില്‍ 'മേയര്‍ ബ്രോ' ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രകാശ് സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ സെക്രട്ടറിയെറ്റ് ഇതു സംബന്ധിച്ച് ധാരണയിലെത്തി. ഇന്നു രാവിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പ്രശാന്തിനെ കണ്ടിരുന്നു. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വട്ടിയൂര്‍കാവ് മണ്ഡലം കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ വലിയ സ്വീകാര്യതയും പിന്തുണയും ലഭിച്ച പ്രശാന്തിന്റെ പ്രതിച്ഛായ മുന്നണിക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളില്‍ 'മേയര്‍ ബ്രോ' എന്നു വിളിപ്പേരുള്ള പ്രശാന്തിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ഉണ്ട്.

തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച പ്രശാന്ത് മേയര്‍ പദവിയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാര്‍ത്ഥി-യുവ നേതാവ്, പഞ്ചായത്ത് അംഗം, അഭിഭാഷകന്‍ എന്നീ മേഖലകളിലൂടെയാണ് പ്രശാന്തിന്റെ വളര്‍ച്ച.
 

Latest News