Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രംപ് നിയമത്തിന് അതീതനല്ല; ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം

വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ പ്രതിപക്ഷ കക്ഷിയായ ഡൊമോക്രാറ്റിക് പാര്‍ട്ടി ആരംഭിച്ചു. ട്രംപ് സത്യപ്രതിജ്ഞയും ഭരണഘടനാ ബാധ്യതകളും ലംഘിച്ചുവെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും പ്രസിഡന്റും നിയമത്തിനു വിധേയനാണെന്നും പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം നാന്‍സി പെലോസി പറഞ്ഞു.  
 യു.എസ് മുന്‍ വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം.
ട്രംപിന്റേത് ഭരണഘടന വിരുദ്ധ നടപടിയാണെന്ന് നാന്‍സി പെലോസി കുറ്റപ്പെടുത്തി. യുക്രൈന്‍ പ്രസിഡന്റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന വെളിപ്പെടുത്തലാണ് ആരോപണത്തിലേക്ക് നയച്ചത്. പിന്നീട് ട്രംപിനെതിരെ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു. അധികാരത്തിലിരുന്ന് ട്രംപ് കൈക്കൊണ്ട ഭരണഘടനാ നടപടികളെ കുറിച്ച് ആറ് കമ്മിറ്റികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ ഡെമോക്രാറ്റുകള്‍ തന്നെ വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ് ആരോപണങ്ങള്‍ തള്ളി.

 

Latest News