ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറുണ്ടാക്കുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്- ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി അമേരിക്ക  ഉടന്‍ തന്നെ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
യു.എസ് വ്യാപാര പ്രതിനിധി ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും വളരെ വേഗം ധാരണയിലെത്തുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി.
 
യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഡോണള്‍ഡ് ട്രംപും  ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറക്കാനും വ്യാപാര കമ്മി നികത്താനും ട്രംപ് ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പാക്കേജ് നടപ്പിലാക്കാനുമാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

 

Latest News