Sorry, you need to enable JavaScript to visit this website.

വ്യവസായങ്ങളിലെ ലെവി ഇളവ് അടുത്ത മാസം ഒന്ന് മുതല്‍; മന്ത്രിസഭാ തീരുമാനമായി

ജിദ്ദ- വ്യാവസായിക ലൈസൻസോടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് മന്ത്രിസഭാ തീരുമാനം.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ  ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

അടുത്ത മാസം ഒന്നു മുതൽ അഞ്ചു വർഷത്തേക്കാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുക. ലെവി ഇളവ് തീരുമാനം വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അജ്‌ലാൻ അൽഅജ്‌ലാൻ പറഞ്ഞു. 


 

Latest News