പിതാവിന്റെ ഒത്താശയോടെ പീഡനം: അന്വേഷണം ഊര്‍ജിതം

തിരൂരങ്ങാടി- വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും.
ഞായറാഴ്ച രാത്രി അറസ്റ്റിലായ പിതാവിനെ കോടതി റിമാന്റ് ചെയ്തു. കൂട്ടുപ്രതികളായ ചേളാരി ചെനക്കലങ്ങാടി സ്വദേശി കരിമ്പില്‍ ഷൈജു (38), മേലേ ചേളാരി കുടല്‍ക്കുഴിമാട് അഷ്‌റഫ് (38) എന്നിവരെ ശനിയാഴ്ച രാത്രി തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവിനൊപ്പം വീട്ടിലെത്തി സ്ഥിരം മദ്യപിക്കുന്നവരാണ് ഇരുവരും. കുട്ടി അഞ്ചാം ക്ലാസിലായിരുന്ന കാലം മുതല്‍ പ്രതികള്‍ പീഡനം ആരംഭിച്ചിരുന്നു. കുട്ടി ക്ലാസ് ടീച്ചറോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

 

Latest News