വീണ്ടും ലൗ ജിഹാദെന്ന്  ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ 

ന്യൂദല്‍ഹി-കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അടിസ്ഥാനമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യന്‍ പെണ്‍ുകുട്ടികളെ വലയിലാക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്നാണ് ആരോപണം. കോഴിക്കോട്ടേയും ദല്‍ഹിയിലേയും  മലയാളികളായ പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടത്തിയ നീക്കം സംബന്ധിച്ച പരാതികളും കമ്മീഷന്‍ കത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം ദേശീയ അന്വഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെയും കേരളത്തില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലൗ ജിഹാദ് ആരോപണം ഹൈക്കോടതി തള്ളുകയായിരുന്നു. 

Latest News