ഭയരഹിത ഇന്ത്യ; നാളെ ദല്‍ഹിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം

ന്യൂദല്‍ഹി-ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കമ്പയിന്റെ ഭാഗമായി ദല്‍ഹിയില്‍ നാളെ പ്രതിഷേധ സംഗമം. ജന്ദര്‍ മന്ദിറില്‍ രാവിലെ 11ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കശ്മീര്‍, മുത്വലാഖ്, യു. എ. പി.എ നിയമ ഭേദഗതി തുടങ്ങിയവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ആശങ്കകള്‍, അസം പൗരത്വ പ്രശ്നം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ദല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ജാര്‍ഖണ്ഡില്‍ സംഘ് പരിവാര്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇരയായി കൊല്ലപ്പെട്ട തബ് രിസ് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീണ്‍, തടവറയില്‍ കഴിയുന്ന ഗുജറാത്ത് ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, ഖാദി നാഖിബ് അഹമ്മദ് (അസം), കത്വ കേസിലെ അഭിഭാഷകന്‍ അഡ്വ.മുബീന്‍ ഫാറൂഖി തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും.

 

Latest News