ഫോണ്‍ പിടിച്ചുവാങ്ങിയ മേജറെ ജവാന്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍- മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ ക്ഷുഭിതനായ സൈനികന്‍ മേജറെ വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ഉറി സെക്ടറിലാണ് സംഭവം. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഉറി സെക്ടറില്‍ നിയോഗിച്ച എട്ടാം രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ ശിഖാര്‍ താപ്പയാണ് കൊല്ലപ്പെട്ടത്.
അതിര്‍ത്തിയിലെ തന്ത്രപ്രധാന കേന്ദ്രത്തില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് മേജര്‍ താപ്പ മൊബാല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചത്. പിടിവലിക്കിടയില്‍ ഫോണിന് കേടുപാട് സംഭവിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടവിലാണ് ജവാന്‍ എ.കെ. 47 തോക്ക് ഉപയോഗിച്ച് മേജറെ വെടിവെച്ച് കൊന്നത്. ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം. സൈന്യവും പോലീസും അന്വേഷണം ആരംഭിച്ചു.

Latest News