തബൂക്ക്- തബൂക്ക് പ്രവിശ്യയിലെ ദുബയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി ഇനയം സ്വദേശി പൊന്നിയ തിരുവിയത്തിന്റെ (രാജു-62) മൃദദേഹം നീണ്ടനാളെത്തെ കാത്തിരിപ്പിനൊടുവില്‍
നാട്ടിലെത്തിച്ചു. ജൂലൈയിലായിരുന്നു അപകടം.
തബുക്കിലെ സി.സി.ഡബ്ല്യു.എ പ്രവര്‍ത്തകരായ സിറാജ് എറണാകുളം സാലി പട്ടിക്കാട് ഉണ്ണി മുണ്ടുപറമ്പ് ദുബയിലെ സാമൂഹികപ്രവര്‍ത്തകനായ റഷീദ് കൊടുവായിക്കല്‍ എന്നിവരുടെ ശ്രമഫലമായാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃദദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.
രാജുവിന്റെ മരുമകന്‍ സ്റ്റാന്‍ലിയും ബന്ധുക്കളും തബൂക്കില്‍ കൂടെ ജോലി ചെയ്തിരുന്ന അലവി തിരൂര്‍ക്കാട് ബാലന്‍ ചെര്‍പ്പുളശ്ശേരി മുജീബ് മുവാറ്റുപുഴ എന്നിവരും ചേര്‍ന്ന് മൃദദേഹം ഏറ്റുവാങ്ങി റോഡുമാര്‍ഗം വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം സഭാ സെമിത്തേരിയില്‍ മറവു ചെയ്തു.
മരിച്ച രാജു 30 വര്‍ഷമായി ഇബ്രാഹിം അല്‍ നാസര്‍ എന്ന കോണ്‍ട്രാക്ടിങ് കമ്പനിയില്‍ റോഡ് സെക്യൂരിറ്റി വാഹനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
ജൂലൈ രണ്ടിന് രാവിലെ ജോലിക്ക് പോകുന്ന സമയത്തു രാജുവിന്റെ വാഹനം സ്വദേശി കുടുംബം ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ദുബാ ട്രാഫിക് വിഭാഗം നടപടികള്‍ പൂര്‍ത്തിയാക്കി മൃദദേഹം ദുബാ ജനറല്‍ ഹോസ്പിറ്റലിലേക്കു മാറ്റുകയായിരുന്നു.
രാജു വീടുമായി ബന്ധപ്പെടാതെ ആപ്പോള്‍ കുടുംബം ജിദ്ദ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇതേക്കുറിച്ചു അന്വേഷിക്കാന്‍ തബൂക്ക് സി.സി.ഡബ്‌ള്യൂ ചെയര്‍മാന്‍ സിറാജ് എറണാകുളത്തെ കോണ്‍സുലേറ്റില്‍ നിന്നു ചുമതലപ്പെടുത്തുകയായിരുന്നു.
അനേഷണത്തില്‍ ദുബയിലെ ആശുപത്രി മോര്‍ച്ചറിയില്‍ മൃദദേഹമുണ്ടെന്നു കണ്ടെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മൃദദേഹം നാട്ടിലെത്തിക്കാനും രണ്ടര മാസം സമയമെടുത്തു.






