സൗദിയില്‍ വിസിറ്റ് വിസയിലെത്തുന്ന കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിന് പുതിയ ശ്രമം

തബൂക്ക്- സൗദിയില്‍ വിസിറ്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് അവസരം തേടി പുതിയ ശ്രമം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് നിവേദനം നല്‍കാന്‍ മുന്നിട്ടിറങ്ങിയിരിക്കയാണ് തബൂക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി.

തബൂക്ക് സ്‌കൂളില്‍ പ്രവേശനം ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നാളെ (ചൊവ്വ) സ്‌കൂളിലെത്തി കുട്ടികളുടെ പേരുകള്‍ നല്‍കി നിവേദനത്തില്‍ ഒപ്പുവെക്കണമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ആസിഫ് അഭ്യര്‍ഥിച്ചു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വിസിറ്റ് വിസയിലെത്തുന്ന ചെറിയ ക്ലാസുകളിലെ കുട്ടികളുടെ വിദ്യഭ്യാസം മുടുങ്ങുകയാണ്. താല്‍ക്കാലിക പ്രവേശനത്തിന് സൗദി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ അത് വലിയ അനുഗ്രഹമാകും.

 

 

Latest News