ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

കല്‍പറ്റ- ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയില്‍. കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് മംഗളൂരിവില്‍ പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ പീഡിപ്പിച്ചതായി കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് കുട്ടികള്‍ വിവരം പുറത്തു പറഞ്ഞത്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

Latest News