ശമ്പളം നല്‍കാതെ പിരിച്ചു വിട്ടതിന് അധ്യാപകന്‍ ട്യൂഷന്‍ സെന്റര്‍ ഉടമയെ കുത്തികൊന്നു

മുംബൈ- ഒരു മാസത്തെ ശമ്പളം നല്‍കാതെ പിരിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവ അധ്യാപകന്‍ തൊഴിലുടമയെ കുത്തിക്കൊന്നു. മുംബൈയിലെ ഘട്‌കോപറില്‍ സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന 35കാരന്‍ മായങ്ക് മന്‍ദോപ് ആണ് മരിച്ചത്. പ്രതി ഗണേഷ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 20ന് ഇവിടെ ജോലിയില്‍ പ്രവേശിച്ച ഗണേഷിനെ സെപ്തംബര്‍ 18ന് മായങ്ക് പിരിച്ചു വിട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30ന് മായങ്കിന്റെ ഓഫീസില്‍ അതിക്രമിച്ചെത്തിയ ഗണേഷ് കിട്ടാനുള്ള ശമ്പളം ചോദിച്ച് വഴക്കിടുകയായിരുന്നു. തര്‍ക്കത്തിനിടെ മായങ്കിനെ കുത്തുകയും ചെയ്തു. അക്രമത്തിനിടെ ഗണേഷ് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. സംഭവം കണ്ടവരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി പ്രതിയെ പിടികൂടി.
 

Latest News