സോണിയയും മന്‍മോഹന്‍ സിംഗും ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി-  ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സന്ദര്‍ശിച്ചു.
ചിദംബരത്തെ മകന്‍ കാര്‍ത്തി ചിദംബരവും രാവിലെ ജയിലിലെത്തിയിരുന്നു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും സന്ദര്‍ശിച്ചിരുന്നു.

 

Latest News