പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ പിടിയില്‍


കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവര്‍ഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസ് ഇയാളെ കസ്റ്റഡിലെടുത്തത്. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്.
2011 നവംബറില്‍ ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ടെംപോ ട്രാവലറിലെ ജീവനക്കാരനായിരുന്നു എബിന്‍.

Latest News