Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രംപ് വീണ്ടും അധികാരത്തിൽ എത്തട്ടെയെന്ന് മോഡി

ഹൂസ്റ്റൺ- അമേരിക്കൻ മണ്ണിൽ ഇന്ത്യൻ ജനതയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ എൻ.ആർ.ജി ഫുട്‌ബോൾ സ്റ്റേഡിയത്തിലായിരുന്നു മോഡിയുടെ പ്രസംഗം. അമേരിക്കയിൽ വീണ്ടും ട്രംപ് സർക്കാർ വരട്ടെയെന്ന് നരേന്ദ്ര മോഡി ആശംസിച്ചു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ട്രംപ് എന്ന് മോഡി പറയുന്ന സമയത്ത് ട്രംപും വേദിയിലുണ്ടായിരുന്നു. ഹൗഡി മോഡി വേദിയിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ആഴത്തിന് തെളിവാണ്. ഒരിക്കൽ ട്രംപ് അദ്ദേഹത്തിന്റെ കുടുംബത്തിന് തന്നെ പരിചയപ്പെടുത്തി കൊടുത്തു.  ഇപ്പോൾ താൻ ട്രംപിനെ തൻറെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയാണെന്നും അരലക്ഷത്തോളം വരുന്ന ഈ ഇന്ത്യക്കാരാണ് തന്റെ കുടുംബമെന്നും മോഡി പറയുമ്പോൾ ജനം ആവേശം കൊണ്ടു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ട്രംപ് കൂടുതൽ ശക്തമാക്കിയെന്നും അമേരിക്കയ്ക്കും ലോകത്തിനും വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നും മോഡി പറഞ്ഞു.  ഹുസ്റ്റണിന്റെ അതിശയിപ്പിച്ച സ്‌നേഹത്തിന് മോഡി പറഞ്ഞു. മഹത്തായ ദിനമാകും ഹൂസ്റ്റണിലേതെന്ന് ട്രംപും പറഞ്ഞു. മൂന്നു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ അരലക്ഷത്തോളം അമേരിക്കൻ ഇന്ത്യക്കാരാണ് പങ്കെടുത്തത്.
 

Latest News