മോസ്‌കോ-റഷ്യയില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക് സൂനാമി സെന്ററും അറിയിച്ചു. പസഫിക് തീരപ്രദേശത്തുള്ളവരോടു ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.






