Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍  ശ്രമിച്ച യുവതിയും കൂട്ടരും പിടിയില്‍ 

കൊച്ചി- കൊച്ചിയില്‍ നഗ്‌നദൃശ്യം പകര്‍ത്തി വിദേശ വ്യവസായിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍.
ഫോര്‍ട്ട് കൊച്ചി സ്വദേശി ആയ യുവതിയുടെ നേതൃത്വത്തില്‍ ബ്ലാക് മെയിലിങ്ങിലൂടെ വ്യവസായിയില്‍ നിന്നും 50 ലക്ഷം തട്ടാന്‍ ശ്രമം നടത്തുകയായിരുന്നു. കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളും പിടിയിലായി. വ്യവസായിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതികള്‍ 50 ലക്ഷം രൂപ വ്യവസായിയോട് ആവശ്യപ്പെടുകയായിരുന്നു.
വിവിധ ഘട്ടങ്ങളായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ അയച്ചതായും തെളിഞ്ഞു. ഇത്തരത്തില്‍ നിരവധി വ്യവസായികളില്‍ നിന്ന് സംഘം പണം തട്ടിയതായി സൂചനയുണ്ട്.

Latest News