പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് യാത്രക്കാരില്ലാതെ 46 വിമാന സര്‍വീസുകള്‍ നടത്തി

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് യാത്രക്കാരില്ലാതെ 46 വിമാന സര്‍വീസുകള്‍ നടത്തിയതായി പാക് മാധ്യമങ്ങള്‍. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ഒരു യാത്രക്കാരന്‍ പോലുമില്ലാത വിമാനം കാലിയാക്കി പറത്തിയതു മൂലം 18 കോടി പാക്കിസ്ഥാന്‍ രൂപയാണ് കമ്പനിക്ക് നഷ്ടം സംഭവിച്ചതെന്ന് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. അധികൃതരെ ഈ സംഭവം അറിയിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്നും റിപോട്ട് ചൂണ്ടിക്കാട്ടുന്നു. ഈ 46 ആളില്ലാ സര്‍വീസുകള്‍ക്കു പുറമെ 36 ഹജ് യാത്രാ വിമാനങ്ങളും ആളില്ലാതെ പറത്തിയിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയുടെ ഈ കാലി സര്‍വീസ്.
 

Latest News