യെമനികള്‍ക്ക് സൗദിയില്‍ പൊതുമാപ്പ്,പിഴയില്ലാതെ രാജ്യം വിടാം

റിയാദ്- ഇഖാമ പുതുക്കാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന യെമനികള്‍ക്ക് പിഴയടക്കാതെ രാജ്യം വിടാനുള്ള സാവകാശം അധികൃതര്‍ അനുവദിച്ചതായി യെമന്‍ എംബസി അറിയിച്ചു. ഇഖാമ പുതുക്കാതെ സൗദിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സന്ദര്‍ശക വിസയിലെത്തി  തിരിച്ചുപോകാത്തവര്‍ക്കും ഹുറൂബായവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കും.
അതത് പ്രവിശ്യകളിലെ തര്‍ഹീലുകളില്‍ പോയി വിരലടയാളമെടുത്താണ് ഫൈനല്‍ എക്സിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഹജ്, ഉംറക്ക് വീണ്ടും രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് പ്രയാസമുണ്ടാകില്ല.

 

Latest News