Sorry, you need to enable JavaScript to visit this website.

തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി

ദമാം- തൃശൂർ കൈപ്പമംഗലം സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് (40) ദമാമിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അസർ നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ദമാം അൽ ബവാർഡി ടൂൾസ് ആന്റ് ഹാർഡ്‌വെയർ ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: ബുഷ്‌റ. ഏഴു വയസ്സുള്ള ഒരു മകനുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
 

Tags

Latest News